തലച്ചുമടേറ്റിയുള്ള മല്‍സ്യവിപണനത്തിന് വിട. തീരത്തെ സ്ത്രീകള്‍ക്ക് സ്വന്തം തീരത്തെ തുറകളില്‍നിന്നും ശേഖരിക്കുന്ന ഫ്രഷായ മല്‍സ്യം ആവിശ്യക്കാര്‍ക്കെത്തിക്കുവാന്‍ ടൂവീലറുകള്‍ ഒരുങ്ങുന്നു. മല്‍സ്യവിപണനം നടത്തുന്ന തീരത്തെ സ്ത്രീകള്‍ക്ക്് പുതുജീവനേകിക്കൊണ്ടുള്ള പദ്ധതി .തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്.കൊറോണക്കാലത്തും അതിനുമുന്‍പും മല്‍സ്യവിപണനം ദുരിതപര്‍വ്വമായിതീര്‍ന്ന തീരത്തെ സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന പദ്ധതിയായി ഇത് രുപാന്തരപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.മല്‍സ്യക്കച്ചവടത്തില്‍ സ്ത്രീകള്‍ക്ക് സ്വയംപര്യപ്തമാകുവാനും അഭിമാനബോധം ഉണര്‍ത്തുവാനും പദ്ധതി പര്യാപ്തമാകുമെന്നും ടിഎസ്സ്എസ്സ്എസ്സിന്റെ ഡയരക്ടര്‍ ഫാദര്‍ സാബാസ് പറഞ്ഞു.
തലമുറകളായി തലച്ചുമടേറ്റി തീരത്തെ ആയിരക്കണക്കിന് സ്ത്രീകള്‍ ഉപജീവനം നടത്തുന്ന മല്‍സ്യവിപണന ദൂരിതത്തിന് അറുതിവരുത്തന്ന പദ്ധതിയാണിത്.മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അവഗണനകള്‍,വിപണനത്തിനായുള്ള ഇടത്തിനായി കാത്തു നില്‍ക്കുന്നവര്‍,ഇടത്തട്ടുകാരുടെ ചൂഷണം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പദ്ധതിക്കാവും.ഓണ്‍ലൈനായും,സോഷ്യല്‍മീഡിയയിലുടെയും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മല്‍സ്യവിപണനരംഗത്തേക്ക് അതിന്റെ നേരവകാശികള്‍ക്ക് പങ്കെടുക്കാനാവും എന്നതാണ് പദ്ധതിയുടെ സവിശേഷത.
തിരുവനന്തപുരത്തെ പൂന്തുറ,അഞ്ചുതെങ്ങ്,തുമ്പ,വിഴിഞ്ഞം തുടങ്ങിയ പ്രമുഖമായ തീരങ്ങളിലെ പുതുതലമുറയിലെ സ്ത്രീകള്‍ സഞ്ചരിക്കുന്ന മല്‍സ്യവിപണനത്തിന്റെ പരിശീലനത്തിലാണ്.ആദ്യബാച്ചില്‍ പത്തുപേര്‍ക്ക് ടൂവീലറും മല്‍സ്യം ശേഖരിക്കുവാനുള്ള ഐസ് ബോക്‌സും നല്‍കിക്കഴിഞ്ഞു.വാഹനമോടിക്കുവാനും,ഓണ്‍ലൈന്‍ വിപണനത്തിന്റെ ബാലപാഠങ്ങളും ടിഎസ്സെ്സ്സ്എസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിക്കഴിഞ്ഞു.സമൂഹത്തിലെ അബലകളും,ഒറ്റപ്പെട്ടുപോയവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ലക്ഷ്യമിടുന്ന പദ്ധതി തിരുവനന്തപുരം അതിരൂപത മെത്രാന്‍ സൂസപാക്യം പിതാവ് തുടക്കം കുറിക്കും.
പുതിയ പദ്ധതിയുടെ ഭാഗമായി ടൂവീലര്‍ ലഭിച്ച തുമ്പ തീരത്തെ ഫിലോയുടെ ജീവിതത്തിന് പറഞ്ഞരിയിക്കുവാനാകാത്ത ആശ്വാസമാണന്ന് അവര്‍ പറഞ്ഞു.മൈലുകളോളം ആട്ടോയില്‍ സഞ്ചരിച്ച് തെരുവോരങ്ങളില്‍ വെയിലും മഴയുമേറ്റുള്ള മല്‍സ്യവിപണനത്തില്‍ നിന്നും മാറുമല്ലോ എന്ന ആശ്വാസമാണ് മുന്നു പെണ്‍മക്കളുടെ ഫിലോ പങ്കുവെക്കുന്നത്..വിദ്യാഭ്യാസ കാലത്ത് കായികരംഗത്ത് മികവ് തെളിയിച്ചിട്ടുള്ള ഇവര്‍ ജീവിത പ്രതിസന്ധിയാണ് മല്‍സ്യവിപണന രംഗത്തേക്ക് കൊണ്ടുവന്നതെന്നും അത് ജീവിതവിജയമായെന്നും ഫിലോ പറഞ്ഞു.
സ്ത്രീകള്‍ക്ക് തൊഴിലില്‍ മറ്റുള്ളവരെപ്പോലെതന്നെ അഭിമാനബോധവും മൈലികതയും നേടിയെടുക്കുവാനും മുന്നേറുവാനും ഈ പദ്ധതിക്കാവുമെന്ന് പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ബബിത പറഞ്ഞു.നഗരത്തിലെ ഏറ്റവും പ്രമുഖമായ പൂന്തുറയില്‍നിന്നും പദ്ധതിയിലെത്തിയ മില്‍സി പദ്ധതിയില്‍ ചേരുവാനായി ടൂവീലര്‍ പഠിച്ചിരിക്കുന്നു.
ചെറുതും വലുതുമായ രീതിയില്‍ മല്‍സ്യവിപണനം നടത്തി ജീവനോപാധികള്‍ കണ്ടത്തിയവര്‍ക്ക് ഈ പദ്ധതി പുതുജീവന്‍ പകരും.അഞ്ചുതെങ്ങ് തീരത്തെ ഷൈമജ കുട്ടത്തില്‍ എല്ലാവര്‍ക്കും പ്രചോദനമാണ്.കാരണം ഒരു ഘട്ടത്തില്‍ എങ്ങോ കൈവിട്ടുപോയ ജീവതത്തിനും ആത്മഹത്യക്കും ഇടയില്‍നിന്നാണ് ഇവര്‍ മല്‍സ്യവിപണനം തുടങ്ങിയത് വേലിയേറ്റത്തിലെ കടലുപോലെ ഷൈമജ ജീവിതം തിരിച്ചുപിടിച്ചു.പരിഹസിച്ചവരെയും ഒറ്റപ്പെടുത്തിയവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഷൈമജ ജീവിതം തിരിച്ചു പിടിച്ചു.ടിഎസ്സ്എസ്സിഎസ്സിന്റെ ടൂവിലര്‍ ലഭിച്ചവരില്‍ ഏറ്റവും പ്രചോദനമേകുന്ന സ്ത്രീയാണ് ഷൈമജ.ഓണ്‍ലൈന്‍ വിപണന ശൃംഖലയില്‍ മൂവായിരത്തോളം കസ്റ്റമേഴ്‌സുള്ള ഷൈമജയുടെ അനുഭവസമ്പത്ത് മറ്റുള്ളവര്‍ക്കും ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.