ഫിഷറീസ് വകുപ്പിൻെ വിദ്യാതീരം പദ്ധതി വഴിയാണ് ആനൂകൂല്യം അനുവദിക്കുന്നത്. വെക്കേഷണൽ ഹയർസെക്കൻഡറിക്കൊ ഹയർസെക്കൻഡറിക്കൊ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 85% മാർക്ക് ലഭിച്ചവർക്കും അല്ലെങ്കിൽ കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവർക്കും ഈ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോം പ്രാദേശിക മത്സ്യഭവൻ ഓഫിസിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2020 ആഗസ്റ്റ് 17 ം തിയതി ആണ്.
തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് കേരളത്തിലെ ഏറ്റവും മികച്ച എൻട്രൻസ് പരിശീലന കേന്ദ്രമായ പാലാ ബ്രില്യൻസ്പരിശീലന കേന്ദ്രത്തിൽ റസിഡൻഷ്യൽ സൗകര്യത്തോട്കൂടി പരിശീലനം നലകും.കഴിഞ്ഞ 6 വർഷമായി വിജയകരമായി തുടരുന്ന ഈ പദ്ധതിയിൽ ഓരോ വർഷവും നിരവധി വിദ്യാർത്ഥികൾക്ക് എൻട്രൻസ് ലഭിച്ചു വരുന്നുണ്ട്.
അർഹരായ മത്സ്യമേഖലാ വിദ്യാർത്ഥികൾ ഈ ആനുകൂല്യം പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
താഴെ നല്കിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
📲9746620966
📲9567170785
📲8075141538
KMVS – കേരള മത്സ്യമേഖലാ വിദ്യാർത്ഥി സമിതി, സി.എഫ്. എസ്,
സ്പെൻസർ ജംഗ്ഷൻ,തിരുവനന്തപുരം-1