‘ഭാഷാ ഭേദത്തിൽ അടയാളപ്പെടുന്ന സമൂഹ സ്വത്വം; ദ്വിഭാഷാമേഖലയായ കരുംകുളം പഞ്ചായത്തിനെ ആസ്പദമാക്കി ഒരു പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് പുല്ലുവിള സ്വദേശിയായ ലിസ്ബ യേശുദാസിന് പി.എച്ച്.ഡി ബിരുദം. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള കരുംകുളം പഞ്ചായത്തിലെ കടലോരസമൂഹം സംസാരിക്കുന്ന കടൽഭാഷയുടെ പശ്ചാത്തലത്തിൽ കടലോരജനതയെക്കുറിച്ചുള്ള സമഗ്രമായ സാമൂഹിക-സാംസ്കാരിക-ഭാഷാ പഠനമാണ് ഈ പ്രബന്ധത്തിലൂടെ ഡോ.ലിസ്ബ യേശുദാസ് നിർവ്വഹിച്ചിരിക്കുന്നത്.
ലിസ്ബ ടീച്ചർ തുമ്പ സെൻറ്.സേവിയേഴ്‌സ് കോളേജിലെ മലയാളം വിഭാഗം അധ്യാപികയും, തിരുവനന്തപുരത്തിന്റെ തീരദേശമേഖലയിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെ ഉപദേശകയും കൂടിയാണ് .