വീണ്ടും ഒരു ചെറുഗ്രഹത്തിനുകൂടെ ജെസ്യൂട്ട് വൈദികന്റെ പേര് നല്കപ്പെട്ടിരിക്കുന്നു.
ഫാദർ ക്രിസ് കോർബെല്ലി എന്ന ജെസ്യൂട് വൈദികന്റെ പേരിലാണ് ചെറുഗ്രഹം (ആസ്റ്ററോയ്ഡ്) അറിയപ്പെടുക.
സൂര്യനു ചുറ്റും നാലു വർഷമെടുത്തു കറങ്ങുന്ന ചെറുഗ്രഹത്തിനാണ് 119248 കോർബെല്ലി എന്നു നാമകരണം ചെയ്തത്.
ഈ വിധം പേരു ചെറുഗ്രഹത്തിന് പേരു നൽകപ്പെടുന്ന പതിനൊന്നാമത്തെ ജെസ്യൂട്ട് വൈദികനാണ് കോർബെല്ലി.ലണ്ടൻ സ്വദേശിയായ ഫാ. കോർബെല്ലി 1983 മുതൽ വത്തിക്കാൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞനാണ്. നക്ഷത്രരാശികളെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇപ്പോൾ ഫാ. കോർബെല്ലി നേതൃത്വം നല്‍കുന്നു.