തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സന്യാസിനി സമൂഹമായ “ഹാൻഡ്മൈഡ്സ് ഓഫ് ഹോപ്പ്” -ലെ ഒരാൾകൂടി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു. പൂന്തുറ സ്വദേശിനിയായ സിസ്റ്റർ. സോഫിയയാണ് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ സാന്നിധ്യത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. മെയ് മാസം 30-ാം തീയതി രാവിലെ 10.30ന് വെട്ടുതുറ ബഖിത ഭവൻ കോൺവെൻറ് ചാപ്പലിൽ വെച്ച് കൊറോണയുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ വളരെ ലളിതമായാണ് നടത്തിയത്. സോഫിയ അതിരൂപതയുടെ സന്യാസി സമൂഹത്തിൽ ഇപ്പോൾ 16 സന്യാസിനികളാണ് നിലവിലുള്ളത്.