കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതിയും തിരുവനന്തപുരം ഗവൺമെൻറ് ഹോമിയോപതി മെഡിക്കൽ കോളേജും സംയുക്തമായി കൊറോണ പ്രതിരോധ ഹോമിയോ മരുന്ന് എല്ലാ ഇടവകകളിലും ലഭ്യമാക്കാൻ തീരുമാനിച്ചു . ഇതിലേക്ക് ആവശ്യമായ മരുന്നിന്റെ ആദ്യഘട്ടം ഡോക്ടർ. ജി .സതീഷ് (സൂപ്രണ്ട് & പ്രൊഫസർ ഓഫ് ദി ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജ് ) ഡോക്ടർ. ജി.കെ. അരവിന്ദാക്ഷനും (അസിസ്റ്റൻറ് പ്രഫസർ ഓഫ് ഗവൺമെൻറ് ഹോമിയോ) ഉം ചേർന്ന് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ മോസ്റ്റ് റവ .ഡോ .സൂസപാക്യത്തിന് കൈമാറി. അതിരൂപത സഹായമെത്രാൻ റവ .ഡോ. ക്രിസ്തുദാസ് ,റ്റി .എസ് .എസ് .എസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ തോമസ് തെക്കേൽ എന്നിവർ സന്നിഹിതരായിരുന്നു.
തീരദേശ മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ചുള്ള ഉത്കണ്ഠാ അതിരൂപത അധ്യക്ഷൻ രേഖപ്പെടുത്തുകയും ആരോഗ്യ പരിപാലനത്തിന് ഹോമിയോ വിഭാഗവുമായി ചേർന്ന് പദ്ധതികൾ രൂപം കൊടുക്കാൻ നിർദേശിച്ചു. എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുകയും ചെയ്തു.
ഡോ. ജി .സതീഷ് മഴക്കാല രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും എതിരെ തീരദേശ ജനങ്ങൾക്ക് വേണ്ട സൗജന്യമായ സേവനങ്ങൾ നൽകാമെന്ന് അറിയിക്കുകയും 40,000 കുടുംബങ്ങൾക്കുള്ള പ്രതിരോധമരുന്ന് കൈമാറുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.