ചെറിയതുറ: വലിയതുറ ഫെറോന അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ഈ ഫെറോനയിലെ കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടത്തി. ചെറിയതുറ കമ്മ്യൂണിറ്റി ഹാളിൽ ഒക്ടോബർ 17 ശനിയാഴ്ച നടന്ന കൂടിവരവിൽ അതിരൂപത അൽമായ ശുശ്രുഷ ഡയറക്ടർ ഫാ. ബീഡ് മനോജ് കൊമ്പ്രിയ സഭ അംഗങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും, സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. ഫെറോന കോഡിനേറ്റർ ഫാ. ജോർജ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കോർഡിനേറ്റർ ഫാ. സ്റ്റാലിൻ ടോം ആശംസകളർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ കൊമ്പ്രിയ സഭ അംഗമായ ലിയോൺ സ്വാഗതവും ഫെറോന സെക്രട്ടറി നന്ദിയും പറഞ്ഞു. കൂടിവരവിൽ ഇടവക പ്രതിനിധികൾ ഇടവക പ്രവർത്തനങ്ങൾ വിലയിരുത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാപേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

