കൊച്ചു തോപ്പ്: കൊച്ചു തോപ്പ് ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ വ്യക്തിയേയും, എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, കനവ് 2026 ജികെ ഇടവകതല മത്സര വിജയികളെയുമാണ് കോവളം ഫെറോന വികാരി മോൺ. നിക്കോളാസ് അവാർഡ് നൽകി ആദരിച്ചത്. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ പരിപാടിക്കാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


