അഞ്ചുതെങ്ങ്: തിരുവനന്തപുരം അതിരൂപതയുടെ നവതി ആഘോഷങ്ങളുടെയും ബിസിസി തെരഞ്ഞെടുപ്പിന്റെയും ഭാഗമായി അഞ്ചുതെങ്ങ് ഫെറോന ബിസിസി സംഗമം ഒക്ടോബർ 18 ഞായറാഴ്ച കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ഫെറോന അസിസ്റ്റന്റ് വൈദിക കോഡിനേറ്റർ ഫാ. ഫിമേഷ് അധ്യക്ഷത വഹിച്ച സംഗമം ഫെറോന വികാരി ഫാ. ഡേവിഡ്സൺ ഉദ്ഘാടനം ചെയ്തു. ഫെറോന സെക്രട്ടറി ജോളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫെറോന വൈദിക സെക്രട്ടറി ഫാ. അസീസി ജോൺ ആശംസകളർപ്പിച്ച് സംസാരിച്ചു.
ബിസിസിസി തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, നേതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങൾ, കുടുംബങ്ങളുടെ സജീവ പങ്കാളിത്തം എന്നിവയെ കുറിച്ച് അതിരൂപത ബിസിസി ഡയറക്ടർ ഫാ. സനീഷ് ക്ലാസ് നയിച്ചു. ‘തിരുവനന്തപുരം അതിരൂപതയുടെ നവതി ആഘോഷങ്ങളുടെ പ്രാധാന്യവും വിശ്വാസ ജീവിതത്തിലെ സഭയുടെ കൂട്ടായ്മയും’ എന്ന വിഷയത്തിൽ അഞ്ചുതെങ്ങ് ഫെറോന വൈദിക കോഡിനേറ്റർ ഫാ. സന്തോഷ് കുമാർ ക്ലാസിന് നേതൃത്വം നൽകി.
സംഗമത്തിൽ അവതരിപ്പിച്ച പ്രാർഥന നൃത്തം, ഫെറോനയിലെ 10 ഇടവുകളുടെയും ചരിത്രവും, ബിസിസി പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ ഡിജിറ്റൽ റിപ്പോർട്ട്, മദ്യത്തിന്റെയും മയക്കുമരത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നൽകിയ സ്കിറ്റ്, ഗാനം, നൃത്താവിഷ്ക്കാരം എന്നിവ സംഗമത്തിൽ ശ്രദ്ധനേടി. ഫെറോന സിസ്റ്റർ പ്രതിനിധി Sr. സലീന DC സ്വാഗതവും ഫെറോന ആനിമേറ്റർ Sr. ട്രീസ CCR കൃതജ്ഞതയും പറഞ്ഞു.

