ശ്രീകാര്യം: പേട്ട ഫൊറോന കുടുംബ ശുശ്രൂഷ സമിതി ഏകസ്ഥരുടെയും വിധവകളുടെയും കൂടിവരവ് നടത്തി. ഒക്ടോബർ 17, ശനിയാഴ്ച ശ്രീകാര്യം പാരിഷ് ഹാളിൽ ‘സ്നേഹത്തണൽ’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ ഫെറോന വൈദിക കോഡിനേറ്റർ ഫാ. പ്രമോദ് അധ്യക്ഷത വഹിച്ചു. അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ കൂടിവരവ് ഉദ്ഘാടനം ചെയ്തു. . തുടർന്ന് ‘ജീവിതം എങ്ങനെ സന്തോഷഭരിതമാക്കാം’ എന്ന വിഷയത്തിൽ പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. ജസ്റ്റിൻ പടമാടൻ ക്ലാസ് നയിച്ചു. ഫൊറോന ആനിമേറ്റർ, ഫെറോന കൺവീനേഴ്സ്, റിസോഴ്സ് പെഴ്സൺസ് തുടങ്ങിയവർ ചടങ്ങിൽ സനിഹിതരായിരുന്നു.


