വലിയതുറ: വലിയതുറ ഫെറോന മത്സ്യമേഖല ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കടൽദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു. ജീവൻ നഷ്ടപ്പെട്ട വരുടെ ആശ്രിതർ ഫെറോന വികാരി ഫാ. ഡാർവിൻ പീറ്ററിൽ നിന്നും സഹായം ഏറ്റുവാങ്ങി. ചെറിയതുറ, കണ്ണാന്തുറ, വെട്ടുകാട്, വലിയവേളി എന്നീ ഇടവകകളിൽ കടൽദുരന്തങ്ങളിൽ മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്കാണ് 20,000 രൂപയും 10,000 രൂപയും വീതം ധനസഹായം നൽകിയത്. വലിയതുറ ഫെറോനയുടെ നേതൃത്വത്തിൽ കൂപ്പൺ നറുക്കെടുപ്പിലൂടെ സമാഹരിച്ച തുകയിൽനിന്നാണ് ധനസഹായം ലഭ്യമാക്കിയത്.


