നന്തൻകോട്: അതിരൂപത അൽമായ ശുശ്രൂഷ സമിതി പാളയം ഫെറോനയിലെ നന്തൻകോട് ഇടവകയിൽ സന്ദർശനം നടത്തി. അതിരൂപത അൽമായ ശ്രൂശൂഷ സമിതി ഡയറക്ടർ ഫാ. ബീഡ് മനോജിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്കുശേഷം ജനറൽ ബോഡി യോഗം ആരംഭിച്ചു. KLCWA, കർമ്മലമാതാ സഭ, വിൻസന്റ് ഡി പോൾ സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്ത സമ്മേളനം അതിരൂപത അൽമായ ശ്രൂശൂഷ സമിതി ഡയറക്ടർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സൈറസ് സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ട് ഇടവക കൺവീനർ സിന്ധ്യ ജോസഫ് അവതരിപ്പിച്ചു. വിൻസന്റ് ഡി പോൾ സംഘടനയുടെ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു. അതിരൂപത അൽമായ ശുശ്രൂഷ കൺവീനർ ആന്റണി ആൽബർട്ട് ബോധവൽക്കരണ ക്ലാസ് നയിച്ചു. അതിരൂപത KLCWA സെക്രട്ടറി സുശീല ലോപ്പസ് KLCWA യുടെ പ്രവർത്തനങ്ങൾ വിവരിച്ചു. ആനിമേറ്റർ റീന ഷാജി ആശംസയും ലില്ലി ബാബു നന്ദിയും പറഞ്ഞു.
