വലിയതുറ: സെയിന്റ് സേവ്യേഴ്സ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ 2025–26 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജൂലൈ 19 ഞായറാഴ്ച ദിവ്യബലി മധ്യേ ഇടവക വികാരി ഫാ. ജോർജ് തെളിയാങ്കൽ അവാർഡുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികളെ അനുമോദിക്കുകയും അവരുടെ തുടർ പഠനത്തിനും ഭാവിജീവിതത്തിനും ആശംസകൾ നേരുകയും ചെയ്തു. ഇഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനറും സമിതി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

