അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫിറോനയിലെ കുടുംബ ശുശ്രൂഷ പ്രവർത്തനങ്ങൾ സജീവവും ഫലപ്രദവും ആക്കുന്നതിന്റെ ഭാഗമായി ജൂലൈ 19 ഞായറാഴ്ച ദമ്പതി സംഗമം നടത്തി. അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഫാ. മരിയ ഡിക്ടർ അധ്യക്ഷത വഹിക്കുകയും ഫാ. ഡേവിഡ്സൺ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. രണ്ട് സെഷനുകളായി നടന്ന ക്ലാസിന് ഡോ. സബീന സിസി, കുടുംബ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ എന്നിവർ നേതൃത്വം നൽകി. വെണ്ണിയോട് ഇടവക സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ലൈസ സ്വാഗതവും അയിരൂരി ഇടവക സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ജയ്സി കൃതജ്ഞതയും പറഞ്ഞു. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറോളം ദമ്പതികൾ സംഗമത്തിൽ പങ്കെടുത്തു.

