തുത്തൂർ: തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു. ജൂലൈ 12 ഞായറാഴ്ച തുത്തൂർ ഫെറോന സെൻറ്. തോമസ് കമ്മ്യൂണിറ്റിഹാളിൽ ഫെറോന കോഡിനേറ്റർ ഫാ. റ്റോമി തോമസ് അദ്ധ്യക്ഷത വഹിച്ച പരിപാടി തമിഴ്നാട് ടൂറിസം വകുപ്പ് മന്ത്രി ആഡ്വ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് മുഖ്യപ്രഭാഷണo നടത്തി. തുത്തൂർ ഇടവക വികാരി ഫ. സൂസ ആന്റണി, ഫെറോന ഫീഷറിസ് കോഡിനേറ്റർ ഫാ. രാജശേഖരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫെറോന സെക്രട്ടറി റാണി സൈമൺ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച പ്രവർത്തനം നടത്തിയ ഇരയിമ്മൻതുറ ഇടവകയ്ക്ക് അയ്യായിരം രൂപ ക്യാഷ് അവാർഡ് നൽകി. വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മൈം ഷോ, ഡാൻസ് തുടങ്ങിയ കലാപരിപാടികളും, പഴം പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു.
ഫെറോനയുടെ അടിസ്ഥാന ആവശ്യങ്ങളായ എ.വി.എം. കനാൽ ശുചികരണം, തുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ജനറൽ ആശുപത്രിയായി ഉയർത്തുക, മാലിന്യ സംസ്കരണ സംവാധാനമൊരുക്കുക,, ഇടപ്പാട് റോഡ് പുനർ നിർമ്മാണം, ലഹരിക്കെതിരെയുള്ള പോലീസ് ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയവ ഉൾകൊള്ളിച്ച് മന്ത്രിക്ക് നിവേദനം നൽകി.
