കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഇറ്റലിയിലെ പുരാതന കാറ്റകോമ്പുകളെല്ലാം വത്തിക്കാൻ അടച്ചു. ഭൂഗർഭ ഇടങ്ങളിൽ പ്രവർത്തിക്കുന്ന കാറ്റകോമ്പുകളെല്ലാം വൈറസ് പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ആയതുകൊണ്ട് ഗൈഡുകളെയും സന്ദർശകരെയും സംരക്ഷിക്കുന്നതിനാണ് ഇൗ തീരുമാനം എടുത്തതെന്ന് പൊന്തിഫിക്കൽ കമ്മീഷൻ ഫോർ സേക്രഡ് ആർക്കിയോളജി സെക്രട്ടറിയും വത്തിക്കാൻ ഉദ്യോഗസ്ഥനുമായ മോൺസിഞ്ഞോർ പാസ്ക്വേൽ ഇക്കോബോൺ അറിയിച്ചു.
കൊറോണ വൈറസ് കാരണം
യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യമാണ് ഇറ്റലി. വൈറസ് ബാധിച്ച് 17 മരണങ്ങളും 650 അണുബാധകളും ഇതുവരെ സ്ഥിതികരിചിട്ടുണ്ട്. വടക്കൻ ലോംബാർഡി, വെനെറ്റോ മേഖലകളിലെ ഒരു ചെറിയ പട്ടണത്തിലാണ് ഇൗ വൈറസ് ആദ്യമായി കണ്ടെത്തിയത്.
രണ്ടാം നൂറ്റാണ്ടിലെ ഭൂഗർഭ ശ്മശാന സ്ഥലങ്ങളാണ് കാറ്റകോമ്പുകൾ. ഏറ്റവും പ്രസിദ്ധവും ഏറ്റവുമധികം സന്ദർശകർ വരുന്നതും റോമിലാണ്. മൃദുവായ ട്യൂഫോ കല്ലിൽ നിന്ന് വെട്ടിമാറ്റിയ നിരവധി കിലോമീറ്റർ ഭൂഗർഭ തുരങ്കങ്ങൾ ഉൾക്കൊള്ളുന്നതാണ് കാറ്റകോമ്പുകൾ. ഇറ്റലിയിലുടനീളവും വത്തിക്കാനിലുമായി നിരവധി ക്രിസ്ത്യൻ കാറ്റകോമ്പുകൾ സിസിലി, ടസ്കാനി, സാർഡിനിയ എന്നിവയുൾപ്പെടെ ഒരു ഡസനോളം കാറ്റകോമ്പുകൾ വത്തിക്കാന് സ്വന്തമായിട്ടുണ്ട്. അവയെല്ലാം പര്യവേക്ഷണം നടത്തി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടും ഉണ്ട്. കാറ്റകോമ്പുകൾ എത്രയും വേഗം വീണ്ടും തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്, ഇക്കോബോൺ പറഞ്ഞു.