ഇരവിപുത്തൻതുറ: ഇരവിപുത്തൻതുറ ഇടവക സിമിത്തേരിയിൽ അലങ്കാര ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോ നിർവഹിച്ചു. ഇതിന്റെ ഭാഗമായി സാമൂഹ്യ ശുശ്രൂഷ സമിതിയും യുവജന ശുശ്രൂഷ സമിതിയും സംയുക്തമായി ഇടവക സിമിത്തേരി ശുചീകരണം നടത്തി. ഇടവക വികാരി,സാമൂഹിക ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ, ആനിമേറ്റർ എന്നിവരും അലങ്കാര വൃക്ഷത്തൈകൾ നട്ടു.

