കഴക്കുട്ടം: വായനാദിനത്തോടനുബന്ധിച്ച് കഴക്കുട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ലൈബ്രറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദിനാചരണം നടത്തി. പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിജ്ഞാന കേന്ദ്രം തലവനും ചീഫ് ലൈബ്രേറിയനുമായ ഡോ. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് എക്സാം കൺട്രോളർ ഡോ. അബ്‌ദുൾ നിസാർ, ബർസാർ ഫാ. സിബിൻ ജോർജ്, ലൈബ്രേറിയൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി, രജനീഷ് ആർ ചന്ദ്രൻ, ശ്രീജിത്ത് എം. എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

