കണ്ണാന്തുറ: വലിയതുറ ഫൊറോന ബിസിസി സമിതി ലീഡേഴ്സിനായുള്ള പരിശീലനം സംഘടിപ്പിച്ചു. ജൂൺ 14 ഞായറാഴ്ച കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലനം ഫൊറോന കോഡിനേറ്റർ ഫാ. ജോസഫ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഫാ. മൈക്കിൾ തോമസ് ക്ലാസിന് നേതൃത്വം നൽകി. ബി.സി.സി പ്രവർത്തനം അർഥവത്താക്കേണ്ടതിന്റെ അവശ്യകതയും മർഗനിർദേശങ്ങളും ക്ലാസിൽ പങ്കുവച്ചു. കണ്ണാന്തുറ, കൊച്ചുവേളി, വലിയതുറ എന്നീ ഇടവകകൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫെറോനാ സെക്രട്ടറി കെനഡി സ്വാഗതം ആശംസിച്ചു. കണ്ണാന്തുറ ഇടവക കോഡിനേറ്റർ മനീഷും, ഫൊറോന ആനിമേറ്റർ സിസ്റ്റർ ജോസ്ഫിനും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വലിയ വേളി ഇടവക കോഡിനേറ്റർ ജോയ് മാർസൽ നന്ദി അർപ്പിച്ചു.

