പാളയം: പാളയം ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ഇടവക വികാരി മോൺ. വിൽഫ്രഡ് വിദ്യാഭ്യാസത്തിന്റെ ആദ്യപടിയിലേക്ക് കടക്കുന്ന കുട്ടികളുടെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ എന്നിവ ഉൾപ്പെടുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഹവികാരി, ഇടവക സെക്രട്ടറി, വിദ്യാഭ്യാസ കൺവീനർ, വിദ്യാഭ്യാസ ശുശ്രൂഷ അംഗങ്ങൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

