ശ്രീകാര്യം: പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷയുടെ വാർഷികാഘോഷം ശ്രീകാര്യം സെന്റ് ക്രിസ്റ്റഫർ പാരിഷ് ഹാളിൽ വച്ച് സമചിതമായി ആഘോഷിച്ചു. കോർഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ട് അദ്യക്ഷതയിൽ നടന്ന വാർഷികാഘോഷ പരിപാടി ഫെറോനാ വികാരി ഫാ. റോഡ്രിഗ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച അഞ്ച് ഇടവകകളെയും, ജൈവ കൃഷി പരിപോഷിപ്പിക്കുന്ന ചെറുവക്കൽ KLM യുണിറ്റിനെയും, മികവ് തെളിയിച്ച 6 SHG-കളെയും ആദരിച്ച് സ്നേഹോപകാരങ്ങൾ നൽകി. പരിസ്ഥിതി സൗഹൃദ ദേവാലയം എന്ന ലക്ഷ്യത്തിലൂന്നി തൈ വിതരണവും നടന്നു. ഉന്നത വിജയം നേടിയ ചൈൽഡ് പാർലിമെന്റ് കുട്ടികളെയും മുതിർന്ന സാമൂഹ്യ ശുശ്രൂഷ തൊഴിലാളികളെയും സമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് ഫെറോനാ യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ ഡാൻസും, മാരപുരം ചൈൽഡ് പാർലിമെന്റ് കുട്ടികൾ ലഹരിക്കെതിരെ ലഹരി വിരുദ്ധ ഡ്രമാ ഡാൻസ് എന്നിവ അരങ്ങേറി.

