വെള്ളയമ്പലം: സിവിൽ സർവീസ് മേഖലയിൽ നമ്മുടെ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയെന്ന ലക്ഷ്യപ്രാപ്തിക്കായി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിവിൽ സർവീസ് ഫൗണ്ടേഷൻ ക്യാമ്പിന് മുന്നോടിയായി എൻട്രൻസ് പരീക്ഷ നടത്തി. മെയ് 16 ശനിയാഴ്ച വെള്ളയമ്പലത്ത് സാമൂഹ്യ ശുശ്രൂഷ കാര്യാലയത്തിലെ ഹാളിൽ നടന്ന എൻട്രൻസ് പരീക്ഷയിൽ 39 വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് മാതാപിതാക്കൾക്കായി നടന്ന ബോധവത്ക്കരണ ക്ലാസിന് വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോള്‍ഡന്‍ നേതൃത്വം നൽകി. എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി വർഷത്തിൽ മൂന്ന് തവണയാണ് സിവിൽ സർവീസ് ഫൗണ്ടേഷൻ ക്യാമ്പ് നടത്തുന്നത്.

