കൊച്ചുതോപ്പ്: കൊച്ചുതോപ്പ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച നടന്ന ക്ലാസിൽ ഇടവക വികാരി ഫാ. ബിജിൻ ബെസ്ലി പരിപാടിയുടെ ഉദ്ദേശം ലക്ഷ്യം വ്യക്തമാക്കി. തുടർന്ന് വിദ്യാഭ്യാസ വിദഗ്ധനായ ടെലികോം എൻജിനീയർ പോൾസൺ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സഹായകമാകുന്ന വിഷയങ്ങൾ കോഴ്സുകൾ അതിന്റെ തൊഴിൽ സാധ്യതകൾ, മെറിറ്റിൽ അഡ്മിഷൻ നേടാൻ സഹായിക്കുന്ന വിവിധ പ്രവേശന പരീക്ഷകൾ, എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു. ഫെറോന ആനിമേറ്റർ മേരി ഫാത്തിമ സ്വാഗതവും സജിത നന്ദിയും പറഞ്ഞു.
