പാളയം: പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ ഗ്രാമസഭ പങ്കാളിത്ത പരിശീലനം ഫെറോനയിലെ തെരഞ്ഞെടുത്ത നേതാക്കൾക്കു നൽകി. രൂപതാ കാര്യശേഷി വികസന വിഭാഗം കോഡിനേറ്റർ ലീജാ സ്റ്റീഫൻ ട്രെയിനിങ്ങിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. പരിശീലന ക്ലാസ്സിൽ വാർഡ് കമ്മിറ്റികളുടെ ഉത്തരവാദിത്വങ്ങൾ, വികസന സെമിനാർ, CSR ഫണ്ട്, വർക്കിംഗ് ഗ്രൂപ്പ് എന്നിവയെ കുറിച്ച് അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി പ്ലാസിഡ് ഗ്രിഗറി ക്ലാസ്സ് നയിച്ചു. ഫെറോന റീജിയണൽ ആനിമേറ്റർ റീന ആന്റണി, സന്നിഹിതയാ യിരുന്നു

