കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഞാണ്ടൂർക്കോണം ഇടവകയിൽ ഫെറോന വികാരി ഫാ. റോബിൻസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് സഭയിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെയും, വാർഡ് കമ്മിറ്റികളുടെ ഉത്തരവാദിത്വങ്ങളെയും, ലീഡർമാരുടെ കർത്തവ്യങ്ങളെയും വിശദീകരിച്ചു. സ്പെഷ്യൽ ഗ്രാമസഭ 2026- 27പദ്ധതി, പതിനഞ്ചാം പഞ്ചവത്സര പദ്ധതി ആസൂത്രണ പ്രക്രിയ, CSR ഫണ്ട് എന്നിവയെ കുറിച്ച് KIL-യിലെ അനിൽകുമാർ ക്ലാസ് നയിച്ചു. പ്രസ്തുത പരിപാടിയിൽ സാമൂഹ്യ ശുശ്രൂഷ അംഗങ്ങൾക്കൊപ്പം ഇടവക ജനങ്ങളും പങ്കെടുത്തു.

