പാളയം: പാളയം ഫെറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷം നടന്നു. ഫെബ്രുവരി 23 തിങ്കളാഴ്ച എസ്.എച്ച്.ജി പ്രസിഡണ്ട് സുശീല ലോപസിന്റെ അധ്യക്ഷൻ നടന്ന സമ്മേളനം ഫെറോന വികാരി മോൺ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ ഫാ. ബാബുരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന ആനിമേറ്റർ റീനാ ആന്റണി ആശംസകൾ അർപ്പിച്ചു. സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അഞ്ചു സറിയ അവതരിപ്പിച്ചു. സമ്മേളനത്തിൽ ചെറുകിട സംരംഭം ചെയ്യുന്ന 8 വനിത സ്വയം സഹായ സംഘാംഗങ്ങളെയും 2 പുരുഷ സഹായ സംഘ സംരംഭകരെയും ആദരിച്ചു. പുരുഷ സ്വയം സഹായ സംഘ പ്രസിഡണ്ട് സ്റ്റീഫൻ കാർഗു സ്വാഗതവും ഫെറോന ട്രഷറർ മഞ്ജു കൃതജ്ഞതയുമേകി. തുടർന്ന് എസ്.എച്ച്.ജി വനിതകളുടെ കലാപരിപാടികളും അരങ്ങേറി.

