പാളയം: കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് കിള്ളി പ്രൊവിഡൻസ് ഹോം, വിളപ്പിൽശാല ആശ്വാസ ഭവൻ എന്നിവടങ്ങളിൽ സന്ദർശിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. 2026 മാർച്ച് ഒന്നിന് ‘സഹൃദയ’ എന്ന പേരിൽ വിളപ്പിൽശാല ആശ്വാസ ഭവനിൽ പുന്നക്കാമുഗൾ – തൃക്കണ്ണാപുരം ഇടവകയിൽ നിന്നും കൊണ്ടുവന്ന പൊതിച്ചോറുകൾ വിതരണംചെയ്തു. അന്നേദിനം ‘സ്നേഹസമ്മാനം’ എന്ന പേരിൽ കിള്ളിയിലെ പ്രൊവിഡൻസ് ഹോം സന്ദർശിച്ച് അംഗപരിമിതർക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തു. ‘സ്നേഹസമ്മാനം’. ഈ പ്രവർത്തനങ്ങൾക്ക് ഫൊറോന ഡയറക്ടർ ഫാ. സന്തോഷ് നേതൃത്വം നൽകി. ഫൊറോനയിലെ യുവജനങ്ങളോടൊപ്പം ഫാ. ഇമ്മാനുവേൽ, ഫാ. ജെറോം, ഫൊറോന സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

