വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.എൽ. സി.ഡബ്ലിയു.എ അതിരൂപതാതല 2026 -’29 വർഷത്തേക്കുള്ള ആദ്യ ജനറൽ കൗൺസിൽ യോഗം പ്രസിഡൻറ് ജോളി പത്രോസിന്റെ അധ്യക്ഷതയിൽ അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാതോ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ “സ്ത്രീകളുടെ മഹനീയത “എന്ന അപ്പോസ്ഥലിക ലേഖനത്തിന്റെ ചുവടുപിടിച്ചാണ് സഭ സ്ത്രീകൾക്കായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നൂവെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ക്രിസ്തു ശിഷ്യത്വത്തിന്റെ ശ്രേഷ്ഠതയും അൽമായ ശുശ്രൂഷയുടെ മഹത്വവും ഉൾക്കൊണ്ട് സഭയിലും സമൂഹത്തിലും തങ്ങൾക്കുള്ള വിളിയും ദൗത്യവും മനസ്സിലാക്കി സ്ത്രീകൾ നവസമൂഹ സൃഷ്ടിക്കായി കർമ്മനിരതരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അയറിൻ ദാസൻ ( പ്രസിഡൻറ്), സുശീല ലോപ്പസ് (ജനറൽ സെക്രട്ടറി ), നക്ഷത്ര, ഉണ്ണിമേരി (വൈസ് പ്രസിഡൻറ്മാർ), ഷേർളി ( ട്രഷറർ), ലതിക സേവിയർ, ദീപ (ജോയിൻറ് സെക്രട്ടറിമാർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. കൗൺസിൽ യോഗത്തിന് വിമല സ്റ്റാൻലി സ്വാഗതവും, ഐറിൻദാസൻ നന്ദിയും രേഖപ്പെടുത്തി.
