പേട്ട: സെൻ്റ് ആൻസ് പേട്ട ഇടവക കെ.സി.വൈ.എം.ൻ്റെ നേതൃത്വത്തിൽ തുമ്പ ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു. നോമ്പ് കാലത്തോടനുബന്ധിച്ച് മാർച്ച് 15 ഞായറാഴ്ച ‘കാരുണ്യ സ്പർശം’ എന്ന പേരിൽ പാലിയേറ്റീവ് കെയർ സന്ദർശിക്കുകയും സാന്ത്വനം ചാരിറ്റി പ്രവർത്തനത്തിലൂടെ ഇടവകയിലെ യുവജനങ്ങൾ സമാഹരിച്ച തുക വിനിയോഗിച്ച് നിത്യോപയോഗ ആവശ്യ സാധനങ്ങൾ നൽകി അവരോടൊപ്പം സമയം ചെലവഴിച്ചു. ഇടവക സഹവികാരി ഫാ. സിബിൻ ജോർജിന്റെയും ആനിമേറ്റർ മെറിൻ ലൊബോ ടീച്ചറുടെയും നേതൃത്വത്തിൽ ആകെ 26 യുവജനങ്ങൾ ഇതിൽ പങ്കെടുത്തു.
