തെക്കേകൊല്ലങ്കോട്: പുല്ലുവിള ഫെറോന സ്വയംസഹായ സംഘം കൂട്ടായ്മ 235 വനിതകളെ ഉൾപ്പെടുത്തി ഫെറോന വനിതാദിനാഘോഷവും SHG വാർഷികവും നടത്തി. ഫെറോന സ്വയംസഹായ സംഘം പ്രസിഡന്റ് സെറഫിൻ ജെയിംസ് അധ്യക്ഷപദം അലങ്കരിച്ച പരിപാടി കാരക്കോണം മെഡിക്കൽ കോളേജ് ഡർമറ്റോളജിസ്റ്റ് ഡോ. ഷിജോ ഷെൽറ്റോ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശുശ്രൂഷ രൂപതാ ഡയറക്ടർ ഫാ. ആഷ് ലിൻ ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫെറോനാ വികാരി ഫാ. ഡൈസൺ, ശ്രുതി, ഗീത സുരേഷ്, സ്റ്റെല്ലസ്, അന്തോന്നിയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 വനിതകളെയും മികച്ച സ്വയം സഹായ സംഘ ഫെഡറേഷനെയും ആദരിച്ചു. തുടർന്ന് വനിതകളൂടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

