കഴക്കൂട്ടം: കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ‘ഗുഡ് പാരന്റിങ്’ (നല്ല രക്ഷാകർതൃത്വം) ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച ക്ലാസിന് ടൈറ്റസ് നേതൃത്വം നൽകി. വിദ്യാഭ്യാസ പ്രതിനിധികൾ, കൺവീനർ, ആനിമേറ്റർ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാദർ ദീപക് കൃതജ്ഞത രേഖപ്പെടുത്തി

