മുരുക്കുംപുഴ: 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച മുരുക്കുംപുഴ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ‘ഗുഡ് പാരന്റിങ്’ (Good Parenting) ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പഠനക്ലാസിൽ ഫാ. വർഗീസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും, സ്നേഹപൂർണ്ണമായ പെരുമാറ്റത്തിലൂടെ എങ്ങനെ നല്ലൊരു തലമുറയെ വാർത്തെടുക്കാം എന്നതിനെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. നാല്പതോളം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ, കൺവീനർ ആനിമേറ്റർ എന്നിവർ സന്നിഹിതരായിരുന്നു.

