വെള്ളയമ്പലം: കുടുംബപ്രേഷിത ശുശ്രൂഷയുടെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സർക്കാർ അംഗീകൃത കൗൺസിലിംഗ് കോഴ്സുകളുടെ പതിനാറാമത് ബാച്ച് ആരംഭിച്ചു. ശുശ്രൂഷ കാര്യാലയത്തിലെ സെന്റ്. ജിയാന്ന ഹാളിൽ നടന്ന ചടങ്ങിൽ പുതിയ ബാച്ചിന്റെ ഉദ്ഘാടനം അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് നിർവഹിച്ചു. ചടങ്ങിൽ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ അധ്യക്ഷത വഹിച്ചു. എസ്.ആർ.സി കോ-ഓർഡിനേറ്റർ സരിത സകളർപ്പിച്ച് സംസാരിച്ചു. ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ്, ഒരു വർഷത്തെ ഡിപ്ളോമ ഇൻ കൗൺസിലിംഗ് എന്നീ കോഴ്സുകളാണ് സെന്ററിൽ നടന്നു വരുന്നത്. പുതിയ ബാച്ചിൽ 26 അംഗങ്ങൾ കൗൺസിലിംഗ് പഠനം നടത്തും. ആദ്യദിവസത്തെ ക്ലാസുകൾക്ക് മരിയൻ എഞ്ചിനിയറിംഗ് കോളേജ് മാനേജറും സൈക്കോളജിസ്റ്റുമായ റവ. ഡോ എ. ആർ. ജോൺ നേതൃത്വം നൽകി.

കൗൺസിലിംഗ് കോഴ്സുകൾക്കുപുറമേ കുടുംബശുശ്രൂഷയിലെ സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ കുടുംബങ്ങൾക്കും, വിദ്യാർഥികൾക്കും, വ്യക്തികൾക്കുമുള്ള കൗൺസിലിംഗ് സേവനവും ലഭ്യമാണ്. കൗൺസിലിംഗ് സേവനങ്ങൾക്ക്: 94001 01044

