പെരിങ്ങമല: കോവളം ഫെറോനയിൽ പെരിങ്ങമല ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി മാതാപിതാക്കൾക്കായി ഗുഡ് പാരന്റിംഗ് ക്ലാസ്സ് നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ. ജെറോം റോസ് ക്ലാസ്സ് സംഘടിപ്പിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് വിവരിച്ചു. തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവും സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഹെർമിന സേവ്യയർ ക്ലാസ് നയിച്ചു. മക്കളുടെ വിജയത്തിനും വളർച്ചയ്ക്കും മാതാപിതാക്കൾക്കുള്ള കടമകളെ ക്ലാസിൽ വിശദീകരിച്ചു. ക്ലാസ്സുമായി ബന്ധപ്പെട്ടുള്ള തുടർപ്രവർത്തനങ്ങളെ ആനിമേറ്റർ മേരി ഫാത്തിമ വിശദീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ഷീന ആൻലെറ്റ് സ്വാഗതവും, വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി സുലോചന നന്ദിയും പറഞ്ഞു.

