പൂലന്തറ: കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗി ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 8 ഞായറാഴ്ച സെന്റ് ആന്റണീസ് ചർച്ച് പൂലന്തറയും, സോൾ ലൈറ്റ് എന്ന സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പോത്തൻകോട് ശാന്തിഗിരിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗനിർണയവും, സൗജന്യ നേത്ര പരിശോധന, കേൾവി പരിശോധന, രക്ത പരിശോധന തുടങ്ങിയവ ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. ഇടവകയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഡി. ശാന്തകുമാരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. രാജു പീറ്റർ HGN അധ്യക്ഷനായിരുന്നു. സോൾ ലൈറ്റ് സംഘടന ഭാരവാഹികളായ അനിൽ ചേർത്തല മുഖ്യപ്രഭാഷണവും, പുലിപ്പാറ ബിജു സ്വാഗതവും അർപ്പിച്ചു. മാണിക്കൽ പഞ്ചായത്ത് വാർഡ് മെമ്പർമാരും, ഇടവക കൗൺസിലംഗങ്ങളും സന്നിഹിതരായിരുന്നു. ദിവ്യബലിയിൽ കടന്നുവന്ന എല്ലാരോഗികൾക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥനൾ നടത്തി.
