വെള്ളയമ്പലം: അതിരൂപതയിലെ ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും അതിരൂപതാതല സംഗമം 2026 ഫെബ്രുവരി 7-ാം തീയതി വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ചു. 36 സിസ്റ്റര്‍ ആനിമേറ്റര്‍മാരും 52 കോ-ഓര്‍ഡിനേറ്റര്‍മാരും പരിശീലനത്തിൽ പങ്കെടുത്തു. അതിരൂപതാ വികാരി ജനറല്‍ ബഹുമാനപ്പെട്ട മോണ്‍. യൂജിന്‍ എച്ച്. പെരേര ബി.സി.സി.യാകുന്ന വൃക്ഷം ഇനിയും വളരണമെന്ന സന്ദേശം നല്‍കിക്കൊണ്ട് ഒരുക്കിയിരുന്ന ചെടിക്ക് ജലം പകര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 2026-27 ബി.സി.സി. സമിതി വാര്‍ഷിക പ്ലാന്‍ & ബഡ്ജറ്റ് തയ്യാറാക്കുന്നതിനെ കുറിച്ചുള്ള ക്ലാസ് ഫാ. തിയോഡേഷ്യസ് നയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസി: ജീവിതവും ആത്മീയതയും എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോയ് OFM Cap ക്ലാസ് നല്‍കി. തുടര്‍ന്ന് നാല് മാസത്തേക്കുള്ള വചനജ്വാല വിചിന്തന പരിശീലനം ഫാ. സനീഷ് നല്‍കി. ബി.സി.സി.യെക്കുറിച്ചുള്ള സംശയനിവാരണവും ചർച്ചകളും പരിശീലനത്തിൽ നടന്നു.

