വട്ടിയൂർക്കാവ്: ആഗോള കത്തോലിക്ക സഭ ഫെബ്രുവരി 11 ലൂർദ്ദ് മാതാവിൻ്റെ തിരുനാൾ അന്താരാഷ്ട്ര രോഗിദിനമായി ആചരിക്കുന്ന അവസരത്തിൽ, വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ളവർ ഇടവക ഫെബ്രുവരി 8 ഞായർ രോഗിദിനമായി ആചരിച്ചു. അതിരൂപത കുടുംബ ശുശ്രൂഷ നിർദ്ദേശമനുസരിച്ച് ആചരിച്ച രോഗിദിന ശുശ്രൂഷയിൽ ദിവ്യബലി മദ്ധ്യേ സന്നിഹിതരായിരുന്ന മുപ്പതോളം രോഗികൾക്ക് ഇടവക വികാരി ഫാ. ലോറൻസ് കുലാസ് രോഗിലേപനം നൽകി.
സമരിയാക്കാരൻ്റെ അനുകമ്പ – അപരൻ്റെ വേദന ഏറ്റെടുത്തു കൊണ്ട് അവനെ സ്നേഹിക്കുക എന്ന ഈ വർഷത്തെ ചിന്താവിഷയം ഇടവക വികാരി വിശദീകരിക്കുകയും രോഗിലേപന കുദാശയിലൂടെ രോഗികൾക്ക് ആശ്വാസം പകരുകയും വേദനയനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ഇടവക സമൂഹം ഒന്നായി പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് മുപ്പതിനാലാമത് രോഗിദിനം സമുചിതമായി ആചരിച്ചു. ഇടവക കുടുംബ ശുശ്രുഷയുടെ കൃമീകരണ നേതൃത്വത്തിൽ നടത്തിയ രോഗിദിനം സമരിയാക്കാരായ യേശുവിനെ മാതൃകയാക്കി പ്രവർത്തിക്കുവാനുള്ള ആഹ്വാനവം വിശ്വാസികൾക്ക് നല്കി.

