നെല്ലിയോട്: നെല്ലിയോട് ഇടവകയിൽ കുടുംബ കേന്ദ്രീകൃത അജപാലനയജ്ഞത്തിന്റെ (Home Mission) രണ്ടാംഘട്ടം സമാപിച്ചു. 2026 ജനുവരി 18-ന് അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആരംഭിച്ച ഹോം മിഷൻ ജനുവരി 23-ന് സമാപിച്ചു. ആറുദിവസം നീണ്ടു നിന്ന അജപാലനയജ്ഞത്തിൽ ഇടവകയിലെ 65 കുടുംബങ്ങളിൽ സന്യസ്തർ സന്ദർശനം നടത്തി. വിവിധ ശുശ്രൂഷ തലത്തിൽ തയാറാക്കിയ റിപ്പോർട്ട് ഇടവക വികാരി ഫാ. വിജിൽജോർജ്, സിസ്റ്റർ ക്രിസ്റ്റീന, ഇടവക കൗൺസിൽ എന്നിവരുടെ സാനിദ്ധ്യത്തിൽ അവതരിപ്പിച്ചു. കോവളം ഫെറോന ബിസിസി കോഡിനേറ്റർ ഫാ. ഫ്രെഡി സോളമന്റെ അധ്യക്ഷതയിൽ റിപ്പോർട്ട് വിലയിരുത്തി. ജനുവരി 23 വെള്ളിയാഴ്ച ഹോം മിഷൻ സമാപന ദിവ്യബലിക്ക് അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിയുടെ സമാപനത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ കത്തിച്ച തിരികളുമായി കുടുംബ കേന്ദ്രീകൃത യജ്ഞത്തിന്റെ മൂന്നാംഘട്ട തുടർപ്രവർത്തനങ്ങൾ നടത്തുമെന്ന് വാഗ്ദാനം ചെയ്തു. ഇടവക വികാരി ഏവർക്കും നന്ദി പറഞ്ഞു.

