തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, 2026 ജനുവരി 17 ന് “പയനിയറിംഗ് എഞ്ചിനീയറിംഗ് & മെഡിക്കൽ ഫ്രോണ്ടിയേഴ്സ്” എന്ന വിഷയത്തിൽ AI കോൺക്ലേവ് ‘SYNERGY 26’ സംഘടിപ്പിച്ചു.mകേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ എഞ്ചിനീയറിംഗ് മേഖലകളുടെ പരസ്പര പൂരകമായ സഹകരണം മെച്ചപ്പെട്ട മനുഷ്യജീവിതം സാദ്ധ്യമാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. കോളജ് ബർസാർ ഫാദർ ജിം കാർവിൻ റോച്ച് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.അബ്ദുൽ നിസാർ, ഡീൻ ഡോ. സാംസൺ, കോൺക്ലേവ് കൺവീനർ പ്രൊഫ. ബാലു ജോൺ എന്നിവരും പങ്കെടുത്തു. റോബോട്ടിക് സർജറി, പ്രിസിഷൻ മെഡിസിൻ, ഇലക്ട്രിക് വാഹനങ്ങൾ, ഇൻറലിജന്റ് എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകളും ചർച്ചകളും നയിച്ചു.

