വട്ടിയൂർക്കാവ് : ആഗമനകാലത്തിൽ ദിവ്യബലിയിൽ മുടങ്ങാതെ വരുന്ന മതബോധന വിദ്യാർത്ഥികൾക്ക് ക്രസ്തുമസ് ദിനം സൈക്കിൾ സമ്മാനമായി നൽ കുമെന്ന വാഗ്ദാനം പാലിച്ച് വട്ടിയൂർക്കാവ് ഇടവക വികാരി ഫാ. ലോറൻസ് കുലാസ്. 2025 വർഷത്തെ ആഗമനകാലത്തെ അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത അനുഷ്ക ബിജോയിക്ക് ക്രിസ്തുമസ് ദിനത്തിൽ സമ്മാനമായി സൈക്കിൾ സമ്മാനിച്ചു. 25 ദിവസവും മുടങ്ങാതെ വന്ന അനുഷ്ക എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

