പാലപ്പൂര്: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമേകി പാലപ്പൂര് ഇടവകയിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കെസിവൈഎം -ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവ് പ്രോഗ്രാം നടത്തി. കെസിവൈഎം പ്രസിഡന്റ് സുധി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്നു പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജെൻസൻ സേവിയർ അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫർണാണ്ടസ് മുഖ്യാതിഥി ആയിരുന്നു. ഇടവക ആനിമേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ, പാരിഷ് സെക്രട്ടറി ജോയ്സ് സ്റ്റീഫൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഇടവകയിലെ എട്ടു ബിസിസി യൂണിറ്റുകളിൽ നിന്നും നാല് കാറ്റഗറിയായി തിരിച്ച് സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ സോങ് ഗ്രൂപ്പ് സോങ്സ്, സ്കിറ്റ് മറ്റു രചനാ മത്സരങ്ങൾ എന്നിവ നടത്തി. ക്രിസ്തുമസ് പശ്ചാത്തലമായി നടന്ന പരിപാടിയിൽ ഇടവക ജനങ്ങൾ ഒന്നടങ്കം പങ്കെടുക്കുകയുണ്ടായി.
