വട്ടിയൂർക്കാവ്: ബൈബിൾ മാസാചരണത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ബൈബിൾ എക്സിബിഷൻ സംഘടിപ്പിച്ചു. ബൈബിൾ ഞായറായ ഡിസംബർ 21-ാം തിയതിയാണ് എക്സിബിഷൻ നടത്തിയത്. മതബോധ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഒരുക്കിയ എക്സിബിഷനിൽ ഉത്പത്തി മുതൽ വെളിപാടു വരെയുള്ള ബൈബിൾ സംഭവങ്ങളും പുസ്തകങ്ങളുടെ വിവരണം ആകർഷകമായി അവതരിപ്പിച്ചിരുന്നു. കൂടാതെ വിവിധതരം ഭാഷകളിലുള്ള ബൈബിൾ പ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചു, പ്രത്യേകിച്ച് ഹീബ്രൂ, ഗ്രീക്ക്, ലാറ്റിൻ എന്നീ മൂലഭാഷകളിലെ ബൈബിൾ. പ്രദർശിപ്പിച്ച ബൈബിൾ വചനങ്ങൾ മനപാഠമാക്കിയവർക്കും പ്രദർശിപ്പിച്ച ബൈബിൾ സംഭവങ്ങൾ ശരിയായി എഴുതി നല്കിയവർക്കും സമ്മാനം നല്കി. ബൈബിൾ എക്സിബിഷൻ ഇടവക വികാരി ഫാദർ ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു; മതബോധന അദ്ധ്യാപകൻ ശ്രീ. സെൽവരാജ് നേതൃത്വം നല്കി.
