വെള്ളയമ്പലം: ജൂബിലി വർഷമായ 2025 വർഷത്തെ ക്രുസ്തുമസ് സ്മൈലിൽ കുടുംബ പ്രേഷിത ശുശ്രൂഷ ജൂബിലി ദമ്പതികൾക്കുള്ള അജപാലന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടി. ഈ വർഷം വിവാഹ ജീവിതത്തിൽ രജത ജൂബിലിയും സുവർണ്ണ ജൂബിലിയും ആഘോഷിക്കുന്ന ദമ്പതികളുടെ കൂടിവരവാണ് ക്രിസ്തുമസ് സ്മൈലിൽ സംഘടിപ്പിച്ചത്. ഡിസംബർ 20-ന് വെള്ളയമ്പലം പാരിഷ ഹാളിൽ നടന്ന പരിപാടിയിൽ ദാമ്പത്യ ജീവിതം 25-ഉം 50-ഉം വർഷം പൂർത്തിയാക്കിയ ദമ്പതികൾക്കു വേണ്ടിയുള്ള ശാക്തീകരണ ക്ലാസിന് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. എ ആർ ജോൺ നേതൃത്വം നൽകി. തുടർന്ന് വെള്ളയമ്പലം ദേവാലയത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് ക്രിസ്തുദാസ് ആർ മുഖ്യകാർമികനായിരുന്നു. ദിവ്യബലി മധ്യേ ജൂബിലി ദമ്പതികൾ തങ്ങളുടെ വിവാഹവ്രത നവീകരണം നടത്തി.

ഉച്ചഭക്ഷണത്തിന് ശേഷം ദാമ്പത്യജീവിതം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ വിനോദ പരിപാടികൾക്ക് അതിരൂപത കുടുംബ ശുശ്രൂഷ റിസ്സോഴ്സ് പേഴ്സൺ ബിജു സൈമൺ നേതൃത്വം നൽകി. ജൂബിലി ദമ്പതികളെ പ്രതിനിധീകരിച്ച് ആന്റ്റോബായ് & ട്രീസമ്മ, പോള്‍ട്ടന്‍ & പ്രമീള ദമ്പതികൾ തങ്ങളുടെ ജീവിതാനുഭവം പങ്കുവച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു. സമ്മേളം അലക്സാണ്ടർ IAS ഉദ്ഘാടനം ചെയ്തു. അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ആശകളർപ്പിച്ച് സംസാരിച്ചു. കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ കൃതജ്ഞതയുമേകി. ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ സമ്മേളനത്തിൽ ജൂബിലി ദമ്പതികൾക്ക് തന്റെ പ്രാർഥനാശംസകൾ ഉള്ളടക്കം ചെയ്ത മെമന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു.
കുടുംബ പ്രേഷിത ശുശ്രൂഷ എല്ലാ വർഷവും പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവരുടെ കണക്കെടുപ്പും സന്ദർശനവും പഠനവും നടത്തി അവർക്കായുള്ള അജപാലന കർമ്മങ്ങൾ നിർവഹിക്കുന്ന പരിപാടിയാണ് ക്രിസ്തുമസ് സ്മൈൽ. മുൻ വർഷങ്ങളിൽ കിടപ്പ് രോഗികൾ, ഏകസ്ഥർ, ഭിന്നശേഷിക്കാർ, മക്കളില്ലാത്ത ദമ്പതികൾ തുടങ്ങിയ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ക്രിസ്തുമസ് സ്മൈൽ നടത്തിയത്. കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ്, ആനിമേറ്റേഴ്സ്, രൂപത സമിതിയംഗങ്ങൾ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സെന്റ്. ജോസഫ്സ് സ്കൂൾ അധ്യാപകനും അതിരൂപത റിസോഴ്സ് പെഴ്സൺ അംഗവുമായി ജോയി ജോൺ മുഴുവൻ സമയ അവതരാകനായി ശ്രദ്ധ നേടി. ക്രിസ്തുമസ് സ്മൈൽ 2025 വിജയകരമ്മാക്കിയ ഏവരെയും കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ അഭിനന്ദിച്ചു.
