തോപ്: വലിയതുറ ഫൊറോനായിലെ തോപ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും മുത്തശ്ശി മുത്തശ്ശന്മാർക്കുമായി “ഗുഡ് പാരന്റിങ് “ക്ലാസ് നടത്തി. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവും സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഹെർമീന സേവ്യർ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ – ആത്മീയ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കൾക്കും മുത്തശ്ശി മുത്തശ്ശന്മാർക്കുമുള്ള കടമകളെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. തോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിസ്റ്റർ പ്രതിനിധി സിസ്റ്റർ മഞ്ജു സ്വാഗതവും, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ നന്ദിയും പറഞ്ഞു.

