പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫെറോന ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസിന്റെ ആഭിമുഖ്യത്തിൽ വൈദിക സന്യസ്ത കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടന്നു. ബക്കീത്ത ഭവനിൽ നടന്ന കൂടിവരവിൽ ഫൊറോനയിലെ വൈദികരും സമർപ്പിതരും പങ്കെടുത്തു. ഡയറക്ടർ ഓഫ് ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസ് റവ. ഡോ. തദയൂസ് ഫിലിപ്പ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫൊറോനാ വികാരി റവ. ഡോ.ഹൈസിന്ത് എം. നായകം ക്രിസ്തുമസ് സന്ദേശം നൽകി. പുതുക്കുറിച്ചി ഫൊറോനയിലെ ഇടവക വൈദികർ, 20 സന്യാസ ഭവനങ്ങളിലെ സമർപ്പിതർ , വൈദിക സന്യസ്ഥാർഥികൾ അടങ്ങുന്ന 120-ഓളം പേർ ഈ കൂടി വരവിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം ഉൾക്കൊള്ളുന്ന നൃത്തവും, പാട്ടും, സ്കിറ്റും ആഘോഷത്തോടനുബന്ധിച്ച് നടന്നു. പുതുക്കുറിച്ചി ഫൊറോന ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിന്റെ ആഭിമുഖ്യത്തിൽ ജൂബിലി വർഷം സമർപ്പിതർക്കും വൈദികർക്കും വേണ്ടി രണ്ട് പഠന ശിബിരങ്ങളും നടന്നിട്ടുണ്ട്.

