കാഞ്ഞിരംപാറ: വട്ടിയൂർക്കാവ് ഫൊറോനയിലെ കാഞ്ഞിരംപാറ വിമല ഹൃദയ മാതാ ഇടവകയിൽ ലിറ്റിൽ വേ അസ്സോസ്സിയേഷൻ ഫാ. ബിജോയ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 26-ന് നടന്ന ദിവ്യബലിക്ക് അസ്സോസ്സിയേഷൻ അംഗങ്ങളും മാതാപിതാക്കളും നേതൃത്വം നല്കി. ഇടവകവികാരി ഫാ.റിച്ചാർഡ് സക്കറിയാസ് കുട്ടികൾക്കും മാതാപിതാക്കൾക്കും ആശംസകൾ അറിയിച്ചു. അംഗങ്ങൾക്ക് ജപമാലയും ഉത്തരീയവും നൽകി ആശീർവദിച്ചു. കുമാരി ആലിയാ സെബാസ്റ്റ്യൻ കൃതജ്ഞതയർപ്പിച്ചു. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മണിക്ക് അസോസിയേഷന്റെ യോഗവും പ്രാർത്ഥനകളും നടക്കും. 21 അംഗങ്ങളാണ് ലിറ്റിൽ വേ അസോസിയേഷനിലുള്ളത്. വി കൊച്ചുത്രേസ്യയെക്കുറിച്ചും ദൈവാശ്രയ ബോധം, എളിമ, സ്നേഹം , വിശ്വാസം, വിനയം, പ്രാർത്ഥന എന്നീ പുണ്യങ്ങളെയും മൂല്യങ്ങളെയുംക്കുറിച്ചുള്ള അവബോധ പരിപാടികളാണ് യോഗത്തിൽ പ്രധാനമായും നടക്കുക.

