ആനയറ: അസാധ്യകാര്യങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിൻ്റെ 2025-ലെ തിരുനാൾ ആഘോഷങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ആനയറ സെൻ്റ് ജൂഡ് ദൈവാലയത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി. ഒക്ടോബർ 26-ന് നടന്ന കൊടിയേറ്റ് തിരുകർമ്മങ്ങൾക്ക് വികാരി ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കാർമികത്വം വഹിച്ചു. തിരുകർമ്മങ്ങൾക്ക് ജാതിമതഭേദമെന്യേ നിരവധി വിശ്വാസികൾ വിശുദ്ധൻ്റെ മധ്യസ്ഥം തേടി ദൈവാലയത്തിൽ എത്തിച്ചേർന്നത് ഇടവകയുടെ വിശ്വാസ വളർച്ചയുടെ തെളിവായി. ഒക്ടോബർ 30-ന് ആഘോഷമായ തിരുനാൾ ദിവ്യബലിയോടെ തിരുനാളിന് കൊടിയറങ്ങും.

