പുതിയതുറ : പുല്ലുവിള ഫൊറോനയിൽ വിവിധ ഇടവകകളിൽ നിന്നുള്ള കുട്ടികൾ,യുവജനങ്ങൾ, മുതിർന്നവർ എന്നിവർക്കായി ലോഗോസ് ക്വിസ് ഒരുക്ക മത്സര പരീക്ഷ നടത്തി. പുതിയതുറ സെന്റ് നിക്കോളാസ് എൽ.പി. സ്കൂളിൽ നടത്തിയ ലോഗോസ് ക്വിസ് ഒരുക്ക മത്സര പരീക്ഷക്ക് ഫൊറോന ബിസിസി വൈദിക കോർഡിനേറ്റർ ഫാ. ഡേവിഡ്സൺ, അനിമേറ്റർ സുശീല ജോ, സെക്രട്ടറി ബിജു, റിസോഴ്സ് ടീം പ്രതിനിധി പ്രമീള എന്നിവർ നേതൃത്വം നൽകി. പരുത്തിയൂർ ഇടവകയിലെ ശ്യാമ ഒന്നാം സ്ഥാനവും ഇതേ ഇടവകയിലെ അജി സുനിൽ രണ്ടാം സ്ഥാനവും പുതിയതുറ ഇടവകയിലെ താനിയ തങ്കച്ചൻ, പരുത്തിയൂർ ഇടവകയിലെ ഹരിഷ്മ പ്രസാദ് എന്നിവർ മൂന്നാം സ്ഥാനവും പരുത്തിയൂർ ഇടവകയിലെ രാജി പ്രസാദ് നാലാം സ്ഥാനവും തെക്കേകൊല്ലങ്കോട് ഇടവകയിലെ റോസ്മേരി പരുത്തിയൂരിലെ അദൃഷ പ്രസാദ് എന്നിവർ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ബൈബിളിനെ അറിയാം എന്ന ബിസിസി വാർഷിക കലണ്ടർ പദ്ധതി പ്രകാരമാണ് ലോഗോസ് ക്വിസ് ഒരുക്ക മത്സര പരീക്ഷ നടത്തിയത്.