പുല്ലുവിള: പുല്ലുവിള ഇടവകയിലെ ജീസസ് യൂത്ത് കൂട്ടായ്മ ബൈബിൾ എക്സ്പോ നടത്തി. സെപ്റ്റംബർ 21 ഞായറാഴ്ച നടന്ന എക്സിബിഷനിൽ വ്യത്യസ്തമായ ഭാഷകളിലും എഡിഷനുകളിലും ഉള്ള ബൈബിളുകൾ കാഴ്ചയ്ക്കായി ഒരുക്കി. പഴയ നിയമം മുതൽ പെന്തക്കുസ്താ വരെയുള്ള പ്രധാന സംഭവങ്ങളെ കോർത്തിണക്കി ജീസസ് യൂത്തിലെ അംഗങ്ങൾ രൂപകല്പന ചെയ്ത മിനിക്രാഫ്റ്റുകൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. എക്സ്പോ വേദിക്ക് പുറത്തായി ബൈബിൾ സംബന്ധമായ കളികളും സമ്മാനങ്ങളും ഒരുക്കിയത് കാഴ്ചകാർക്ക് നവ്യാനുഭവമേകി. ഇടവക വികാരിമാരുടെയും സിസ്റ്റേഴ്സിന്റെ പിന്തുണയോടെയാണ് ബൈബൈൾ എക്സ്പോ വിജയകരമായി സംഘടിപ്പിക്കാനായത്.