വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫൊറോനയിൽ അൽമായ ശുശ്രൂഷ ഭക്തസംഘടനകളുടെ കൂടിവരവ് നടത്തി. സെപ്തംബർ 14 ഞായറാഴ്ച വട്ടിയൂർക്കാവ് വിശുദ്ധ കൊച്ചുത്രേസ്യ ഫൊറോന ദേവാലയ ഹാളിൽ വച്ചുനടന്ന കൂടിവരവ് ഫൊറോന ഡയറക്ടർ ഫാ. അനീഷ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അൽമായ ശുശ്രുഷ ഫൊറോന കോർഡിനേറ്റർ ഫാ. ആന്റണി ofm. Cap അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം അതിരൂപത അൽമായ ശുശ്രുഷ ഡയറക്ടർഫാ. ബീഡ് മനോജ് ക്ലാസിന് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നുള്ള 18 ഭക്തസംഘടന പ്രതിനിധികളെ മെമന്റോ നൽകി ആദരിച്ചു. അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ നിക്സൺ, അൽമായശുശ്രുഷ ഫൊറോനാ കൺവീനർ സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഫൊറോന അൽമായ ശുശ്രുഷ സെക്രട്ടറി ലാലിരാജൻ സ്വാഗതവും, ഫൊറോന ജോയിന്റ് കൺവിനർ മേരി തങ്കച്ചൻ കൃതജ്ഞതയും പറഞ്ഞു.